Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Land Dispute

Thrissur

ഭൂ​മി​യു​ടെ ന്യാ​യ​വി​ല പ​രി​ഷ്ക​രി​ക്കും: മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്

കൊ​ടു​ങ്ങ​ല്ലൂ​ർ: 2019ൽ ​നി​ശ്ച​യി​ച്ച ഭൂ​മി​യു​ടെ ന്യാ​യ​വി​ല, ഓ​രോ വി​ല്ലേ​ജി​ലും ഉ​ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി പു​ന​ർ​നി​ർ​ണ​യം ചെ​യ്യു​മെ​ന്ന്മ​ന്ത്രി ഒ.​ജെ ജ​നീ​ഷ് പ​റ​ഞ്ഞു. ആ​ധാ​ര​മെ​ഴു​ത്തു​കാ​രു​ടെ സം​ഘ​ട​ന​യാ​യ ഓ​ൾ കേ​ര​ള ഡോ​ക്യു​മെ​ന്‍റ് റൈ​റ്റേ​ഴ്സ് ആ​ൻ​ഡ് സ്ക്രൈ​ബ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി കൊ​ടു​ങ്ങ​ല്ലൂ​രി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ബി. ​മോ​ഹ​ൻ​കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

കേ​ര​ള​ത്തി​ലെ മു​ന്നൂ​റോ​ളം ആ​ധാ​രം എ​ഴു​ത്ത് യൂ​ണി​റ്റു​ക​ളി​ൽ​നി​ന്നു 3000ത്തി​ൽ​പ​രം ആ​ധാ​രം എ​ഴു​ത്തു​കാ​ർ പ​ങ്കെ​ടു​ത്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ഹ​ണി പീ​താം​ബ​ര​ൻ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ ചൈ​ത​ന്യ ബി​ജു, സം​സ്ഥാ​ന ട്ര​ഷ​റ​ർ സി.​പി. അ​ശോ​ക​ൻ, സം​സ്ഥാ​ന ഉ​പ​ദേ​ശ​ക​സ​മി​തി ചെ​യ​ർ​മാ​ൻ ഒ.​എം. ദി​ന എ​ന്നി​വ​ർ ആ​ശം​സാ​പ്ര​സം​ഗം ന​ട​ത്തി.ജി​ല്ലാ സെ​ക്ര​ട്ട​റി തോ​മ​സ് വ​ട​ക്ക​ൻ ന​ന്ദി​പ​റ​ഞ്ഞു.

Latest News

Corehub Up